ഭാര്യയെ മര്‍ദ്ദിച്ച ശേഷം കിണറ്റില്‍ ചാടിയ കുടുംബനാഥന് മരിച്ചു
മഞ്ചേരി: ഭാര്യയെ മര്‍ദ്ദിച്ച ശേഷം കിണറ്റില്‍ ചാടിയ കുടുംബനാഥന് മരിച്ചു. ഇരുമ്പുഴി വടക്കുമുറി അമ്പലത്തിങ്കല്‍ കാഞ്ഞിരംപോക്കില്‍ മുഹമ്മദ് (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ചകിരി തീയിട്ടതു ഭാര്യ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. കിണറ്റില്‍ ചാടിയ മുഹമ്മദിനെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക പ്രശ്നത്തിനു ചികിത്സയിലുള്ള മുഹമ്മദിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. എസ് ഐ ഷാജുലാല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പരിക്കേറ്റ ഭാര്യ ഉമ്മുക്കുല്‍സുവിനെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കള്‍: ജുനൈദ്, സുല്‍ഫത്ത്, നസീബ്, മരുമക്കള്‍: ഫൈസല്‍, സമീറ, തസ്നി
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]