മലപ്പുറത്തിന്റെ പോരാട്ട വീര്യം ബ്രിട്ടനിലെ കലണ്ടറിലേക്ക്
മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയടക്കം ലോകത്തെ അധിനിവേശ വിരുദ്ധ മുസ്ലിം പോരാളികളുടെ ചരിത്രം പറഞ്ഞ് കലണ്ടര്‍ ലണ്ടനില്‍ പുറത്തിറങ്ങി. ബ്രിട്ടണിലെ ഇന്ത്യന്‍ മുസ്ലിം കൂട്ടായ്മയായ സ്ട്രൈവ് യുകെയില്‍ അംഗങ്ങളായ വിദ്യാ4ഥികളാണ് കലണ്ട4 നി4മാണത്തിന് പിന്നില്‍. യുകെയിലെ മുസ്ലിം സംഘടനകളുടെ പൊതുവേദിയായ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് സെക്രട്ടറി ജനറല്‍ സാറ മുഹമ്മദാണ് കലണ്ട4 പ്രകാശനം ചെയ്തത്.*
തീയതിയും മറ്റും അറിയുന്നതിനോടൊപ്പം ഒരു വലിയ പോരാട്ട ചരിത്രം കൂടി ഓ4മിപ്പിക്കുന്നതാണ് സ്ട്രൈവ് യുകെ തയ്യാറാക്കിയ 2022ലെ കലണ്ടറിന്റെ സവിശേഷത. പത്തൊമ്പതാം നൂറ്റാണ്ടില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഉടമയെന്ന് വിളിക്കപ്പെട്ട ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരെ ജീവനും ജീവിതവും നല്കി പൊരുതിയ ഒരു കൂട്ടം ലോക മുസ്ലിം പോരാളികളുടെ ജീവ ചരിത്രം ഹൃസ്വമായി വിവരക്കുന്നതാണ് കലണ്ടറിന്റെ ഓരോ പേജും.
ബ്രീട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതി മലബാറില്‍ സ്വന്തമായി ഭരണകൂടം തന്നെ സ്ഥാപിച്ച മലയാളി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതടക്കം 12 പോരാളികളെയാണ് കലണ്ട4 പരിചയപ്പെടുത്തുന്നത്. 10 വയസ് മുതല്‍ 22 വയസുവരെയുള്ള വിദ്യാ4ഥികളാണ് കലണ്ട4 നി4മാണത്തിന് പിന്നില്‍. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ യുകെയിലെ അഞ്ഞൂറിലധികം മുസ്ലിം സംഘടനകളുടെ പൊതുവേദിയായ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ സെക്രട്ടറിയാണ് പുതുവ4ഷ കലണ്ട4 പ്രകാശനം ചെയ്തത്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]