കോവിഡ് 19: ജില്ലയില്‍ 2855 പേര്‍ക്ക് വൈറസ് ബാധ
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 2855 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 11848 സാമ്പിളുകളാണ് പരിശോധിച്ചത്. 2694 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 57 കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 99 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ 61 ലക്ഷത്തിലധികം ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 61,17,307 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 33,68,386 പേര്‍ക്ക് ഒന്നാം ഡോസും 27,23,451 പേര്‍ക്ക് രണ്ടാം ഡോസും 25,470 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
കോവിഡ് പ്രതിസന്ധി: സന്തോഷ് ട്രോഫി
ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ മൂന്നാം വാരം മുതല്‍ പരിഗണനയില്‍
രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിച്ചു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി ആലോചിച്ച് അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ടൂര്‍ണമെന്റ് നടത്താന്‍ ധാരണയിലെത്തി. എന്നാല്‍ ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തിയതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ പരിപാലനവും അനുബന്ധ പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാക്കും. കമ്മിറ്റികളുടെ പൊതുവായ പ്രവര്‍ത്തനങ്ങളും തുടരും
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]