പേനകളുടെ പെരുമയുമായി മലപ്പുറം പരപ്പനങ്ങാടിക്കാരന്

പരപ്പനങ്ങാടി: എഴുതിയൊഴിഞ്ഞ ഒരു ലക്ഷത്തോളംപേനകളുടെ അപൂര്‍വ ശേഖരവുമായി വ്യത്യസ്തനാവുകയാണ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ കരിങ്കല്ലത്താണിയിലെ സമീര്‍ മുക്കത്ത് എന്ന വായനശാലാ പ്രവര്ത്തകന് മനുഷ്യന് എഴുതി തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടിലെ എഴുത്താണിയും എഴുത്തുളിയും മുതല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വില കൂടിയപേന വരെ സമീറിന്റെ പേനകളുടെ ശേഖരത്തിലുണ്ട്. പരന്ന വായനയിലൂടെ യാണ് 1999-ല്‍ സമീര്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കിയത്.
2000-ത്തില്‍ പാലത്തിങ്ങല്‍ പ്രദേശത്ത് ആരംഭിച്ച മീഡിയ ലൈബ്രറിയുടെ ലൈബ്രേറിയന്‍ ആയി ചുമതലയേറ്റതില്പ്പിന്നെയാണ് പ്രശസ്ത എഴുത്തുകാരുടെ പേനകളും തന്റെ പേനകളുടെ ശേഖരത്തിലേക്ക് ശേഖരിച്ചു തുടങ്ങിയത്. എം ടി വാസുദേവന്‍ നായര്‍ ,സി രാധാകൃഷ്ണന് ,സാറാ ജോസഫ്, യുഎ ഖാദര്‍ ,അക്ബര്‍ കക്കട്ടില്‍ തുടങ്ങിയ എഴുത്തുകാര്‍ സമ്മാനിച്ച പേനകളും സമീറിന്റെ തൂലികാ ശേഖരത്തിലുണ്ട്.
വെട്ടെഴുത്തിന്റെയും കോലെഴുത്തിന്റെയും കാലത്തിന്റെ പഴമയുടെ മഷിയെഴുത്തിന്റെ ചരിതം തൂലിക ശേഖരം കാണാനെത്തുന്നവര്‍ക്ക് സമീര്‍ പറഞ്ഞു നല്‍കാറുണ്ട്. ലോഹങ്ങള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ഉണ്ടാക്കിയ പേനകള്‍, തോല്പ്പേനകള്, മരയുരിപ്പേന കള്‍ തുടങ്ങി ഒരു ലക്ഷത്തോളം പേനകളാണ് സമീര്‍ സൂക്ഷിക്കുന്നത്. ബാല്യത്തില്‍ പോളിയോ രോഗം വന്ന് കാലിന് ശേഷി കുറവുണ്ടെങ്കിലും പരപ്പനങ്ങാടി കരിങ്കല്ലത്താണിയില്‍ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടയും സമീര്‍ നടത്തുന്നുണ്ട്. ഒഴിവുവേളകളിലെ ജൈവ ക്വഷിയും വൃക്ഷങ്ങളുടെ രൂപവും ഭംഗിയും നഷ്ടപ്പെടുത്താതെ കുറിയതാക്കി വളര്‍ത്തുന്ന ബോണ്‍സായി കൃഷി രംഗത്തും സമീര്‍ സജീവമാണ്. ഭിന്നശേഷിയിലും സ്വയം തൊഴില്‍ കണ്ടെത്തി കുടുംബ ജീവിതം നയിക്കുന്ന സമീറിനെ 2015-ല്‍ സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരവും 2017ല്‍ ലൈബ്രറി പ്രവര്‍ത്തനത്തിന് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും ജൂനിയര്‍ ചേംബര്‍, പൂന്താനം പുരസ്കാരങ്ങളും സമീറിനെ തേടിയെത്തിയിട്ടുണ്ട്. പേനകള്‍ കൈയൊഴിയുന്ന
വര്‍ത്തമാനകാലത്ത് കുട്ടികളടക്കം ഇ- എഴുത്തിലേക്കും ഇ – വായനയിലേക്കും തിരിയുന്ന ഇക്കാലത്ത് പുതിയ തലമുറ കണ്ടതും കാണാത്തതുമായ പേനകളുടെ മഷിയെഴുത്തിന്റെ ചരിത്രം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാംസ്കാരിക വകുപ്പിന് കീഴിലോ മറ്റോ കേരളത്തില്‍ പേനകള്‍ക്കായി ഒരു മ്യൂസിയം നിര്‍മിക്കണം എന്നാണ് സമീറിന്റെതായ ഒരു ആഗ്രഹം സമീറിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യ: സറീനയും മക്കളായ ഷാഹില്‍, ഷാമില്‍, സുഹ് രിഹാമിഷ് എന്നിവരുമുണ്ട്
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]