ബസ്സിടിച്ച് മരിച്ച മലപ്പുറം വെസ്റ്റ് കോഡൂരിലെ സ്‌കൂട്ടര്‍ യാത്രികന്റെ കുടുംബത്തിന് 71.34 ലക്ഷം രൂപ

ബസ്സിടിച്ച് മരിച്ച മലപ്പുറം വെസ്റ്റ് കോഡൂരിലെ സ്‌കൂട്ടര്‍ യാത്രികന്റെ കുടുംബത്തിന് 71.34 ലക്ഷം രൂപ

മഞ്ചേരി : ബസ്സിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ കുടുംബത്തിന് 71,34,600 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജ് പി എസ് ബിനു വിധിച്ചു. വെസ്റ്റ് കോഡൂര്‍ തോട്ടക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാന്‍ (40) ആണ് മരിച്ചത്. 2018 സെപ്തംബര്‍ മൂന്നിനായിരുന്നു അപകടം. കോട്ടപ്പുറത്തു നിന്നും മലപ്പുറത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കൊളത്തൂരില്‍ വെച്ച് എതിരെ വന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. മലപ്പുറത്ത് ഗ്യാസ് ഏജന്‍സീസ് ഡ്രൈവറായ മുജീബ് റഹ്മാന്‍ അപകടം നടന്ന അന്നു തന്നെ മരണപ്പെട്ടു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

 

Sharing is caring!