അപകട ഭീഷണിയില്‍ വീട് പണി പൂര്‍ത്തീകരിക്കാനാവാതെ മലപ്പുറം വാഴയൂരിലെ ഒരു കുടുംബം
മലപ്പുറം: അപകട ഭീഷണിയില്‍ കുടുങ്ങി വീട്പണി പൂര്‍ത്തീകരിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് വാഴയൂര്‍ പഞ്ചായത്തിലെ നടു കോഴിശ്ശേരിയില് താമസിക്കുന്ന കെ.സി ശംസുദീനും കുടുംബവും. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് അന്‍പതോളം അടി ഉയരത്തിലുള്ള മണ്ണ് അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. സ്ഥലം പരിശോധിച്ച വില്ലജ് ഓഫിസറും കൊണ്ടോട്ടി തഹസില്‍ദാറും അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 2017 ല്‍ മലപ്പുറം ജിയോളജി ഓഫീസില്‍ പരാതി സമര്‍പ്പിച്ചിട്ടും ഇന്നേ വരെ മണ്ണ് മാറ്റുന്നതിനുള്ള ഒരനുമതിയും ലഭിച്ചില്ല. കുടുംബാങ്ങഗളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്ണ് ശംസുദ്ധീന്‍ ഇപ്പോള്‍ വീട് പണി നടത്തുന്നത്. വീടിന്റെ അടുക്കള ഭാഗം പണി പൂര്‍ത്തീകരിക്കുന്നതിന് അപകട നിലയിലുള്ള മണ്ണ് എടുത്തു മാറ്റണം. കളക്ടര്‍ക്കും ജിയോളജി ഓഫിസര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് അനുമതിക്കായി പല തവണ ജിയോളജി ഓഫിസില്‍ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചതില്ല.
കോവിഡ് വന്നതിനു ശേഷം ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ശംസുദ്ധീന്‍ ജോലി പോലുമില്ലാതെ കുടുംബം നോക്കുന്നതിനും വീട് പണി പൂര്‍ത്തീകരിക്കുന്നതിനും പ്രായസമനുഭവിക്കുകയാണ്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]