ഇരുമ്പുഴി വടക്കുംമുറിയില്‍ ഭാര്യയെ തലയ്ക്കു വെട്ടിയശേഷം വിഷപ്പാമ്പുള്ള കിണറ്റില്‍ ചാടിയ വ്യക്തിയെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

മലപ്പുറം: ഇരുമ്പുഴി വടക്കുംമുറിയില്‍ ഭാര്യയെ തലയ്ക്കു വെട്ടിയ ശേഷം കിണറ്റില്‍ ചാടിയ വ്യക്തിയെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം ഇരുമ്പുഴി വടക്കുംമുറിയില്‍ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയ്ക്കാണ് സംഭവം നടന്നത്. മാനസിക അസ്വസ്ഥതയുള്ള ഇരുമ്പുഴി അമ്പലത്തിങ്കള്‍ കാഞ്ഞിരംപോക്കില്‍ 65 വയസ്സുള്ള മുഹമ്മദ് ആണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യായ്ക്ക് ശ്രെമിച്ചത്. ഈ ശ്രെമം ഭാര്യ തടസ്സപ്പെടുത്തിയതിനാല്‍ ഭാര്യയുടെ തലയില്‍ വെട്ടി പരിക്കേല്പിച്ച ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രെമിച്ചത്. വിവരം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്റ്റേഷന് ഓഫീസര്‍ ഘ സുഗുണന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ. പ്രതീഷ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രദീപ് എന്നിവര്‍ ആണ് കിണറ്റിനുള്ളില്‍ വിഷ പാമ്പുകളെ കണ്ടിട്ടും ഒട്ടും ഭയം കൂടാതെ അതിസാഹസികമായി കിണറില്‍ ഇറങ്ങി അകപ്പെട്ടയാളെ കരയ്ക്കെത്തിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഫയര്‍ സര്‍വീസിന്റെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
സേനാംഗങ്ങള്‍ ആയ അന്‍വര്‍.സി.പി,രജീഷ്സി, കെ എം മുജീബ്, സി.വേണുഗോപാല്‍,ഉണ്ണികൃഷ്ണന് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]