കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 17 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍രക്ഷാ പതക്

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 17 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍രക്ഷാ പതക്

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 17 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പതക് ബഹുമതി. ഇന്‍സ്പെക്ടര്‍ ജിതേന്ദ്രകുമാര്‍, എസ്.ഐ.മാരായ പി. മുരളീധരന്‍, പ്രവീണ്‍ അശോക് പവാര്‍, എസ്.പി. സഞ്ജയ്, എ.എസ്.ഐ.മാരായ ശുഭേന്ദു വിക്രം സിങ്, നിധിന്‍ഷാ, കോണ്‍സ്റ്റബിള്‍മാരായ ജോഷി ജോസഫ്, എസ്. അജീഷ്, കെ. അഭിലാഷ്, സി. ഷിനോജ്, കുമാര്‍ ബ്യല്യാല്‍, എ. സമ്പത്ത്, അലേഖ പൂജാരി, കെ. റിജിന്‍രാജ്, എം.ഡി. അഷ്ഫാഖ്, സന്ദീപ് യാദവ്, പിങ്കു ഒറൗണ്‍ എന്നിവരാണ് ബഹുമതിക്കര്‍ഹരായത്.

2020 ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്നു നിയന്ത്രണംവിട്ട് താഴേക്കുപതിച്ചത്. ദുബായില്‍നിന്ന് 184 യാത്രക്കാരും ആറു ജീവനക്കാരുമായെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നിയന്ത്രണംവിട്ടത്. കോവിഡ് പ്രതിസന്ധിയടക്കമുള്ള പ്രതികൂലസാഹചര്യത്തില്‍ കരിപ്പൂരില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

Sharing is caring!