മലപ്പുറത്ത് വിവാഹിതായ 16കാരി ആറുമാസം ഗര്‍ഭിണി

മലപ്പുറം: മലപ്പുറത്ത് വിവാഹിതായ 16കാരി ആറുമാസം ഗര്‍ഭിണി. പോലീസ് കേസെടുത്തു
മലപ്പുറം വണ്ടൂരിലാണ് സംഭവം. ഒരുവര്‍ഷം മുമ്പ് വിവാഹിതയായ പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്.
ആരോഗ്യസ്ഥിതി മോശമായ പെണ്‍കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പോലീസിനേയയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയേയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഒരുവര്‍ഷം മുമ്പാണ് വണ്ടൂര്‍ സ്വദേശിയായ യുവാവ് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വളരെ രഹസ്യമായി നടന്ന വിവാഹം അയല്‍ക്കാര്‍ പോലും അറിഞ്ഞിരുന്നില്ല. മലപ്പുറം അഡീഷണന്‍ ശിശുവികസന ഓഫീസര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]