ബന്ധു നിയമന വിവാദത്തിലെ ഇര സഹീര്‍ കാലടി ഇന്ന് വിജയ മുന്നേറ്റത്തില്‍

ബന്ധു നിയമന വിവാദത്തിലെ ഇര സഹീര്‍ കാലടി ഇന്ന് വിജയ മുന്നേറ്റത്തില്‍

മലപ്പുറം: മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിലെ ഇരയായി
20വര്‍ഷം സര്‍വ്വീസ് ബാക്കിനില്‍ക്കെ സര്‍ക്കാര്‍ ജോലി രാജിവെച്ച സഹീര്‍ കാലടി
ഇന്ന് വിജയ മൂന്നേറ്റത്തിലാണ്. ജീവിതത്തില്‍ ഗുരുതര പ്രതിസന്ധി നേരിട്ട താന്‍ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നിടത്തുനിന്നാണ് മുന്നോട്ടുവന്നതെന്ന് സഹീര്‍ കാലടി പറയുന്നു. സഹീര്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഈകാലയളവിനുള്ളില്‍ മലപ്പുറം ജില്ലാ ആസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ നിരവധി വികസന വിപ്ലവങ്ങള്‍ കൊണ്ടുവന്ന് കയ്യടിനേടിക്കഴിഞ്ഞു. സമയം നോക്കാതെ ജോലിയോട് കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് വിഷയത്തെ സംബസിച്ചും ശരിയായി പഠനം നടത്തിയതിനു ശേഷമുള്ള ഇടപെടല്‍, സത്യസന്ധത, തെറ്റുകള്‍ കണ്ടാല്‍ ഉന്നതനോ ചെറിയവനോ നോക്കാതെ ശക്തമായ തീരുമാനങ്ങളും സധൈര്യമുള്ള പ്രതികരണങ്ങളുമാണ് സഹീര്‍ കാലടി എന്ന ഉദ്യോഗസ്ഥനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനക്കുന്നത്. എം.കോം ഫിനാന്‍സ്, എം.ബി.എ. മാര്‍ക്കറ്റിംഗ് എ എന്നിവയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുണ്ട്. വിദൂര വിദ്യഭ്യാസം വഴി എം.ബി.എ. ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്.
മലപ്പുറം ശിഹാബ് തങ്ങള്‍ ഡയാലിസ് കേന്ദ്രം, മലപ്പുറം സി.എച്ച് സെന്റര്‍, കോട്ടക്കല്‍ സര്‍ഹിന്ദ് നഗര്‍ ശിഹാബ് തങ്ങള്‍ കെയര്‍ സെന്റര്‍ എന്നീ ചാരിറ്റി സംഘടനകളില്‍ ആശുപത്രിയിലെ ജോലിക്ക് ശേഷം ഏകോപനത്തിനായി സഹീര്‍ സൗജന്യ സേവനം ചെയ്യുന്നുണ്ട്. ആരോഗ്യ മേഖല, സര്‍ക്കാര്‍ ഇ ടെന്‍ഡര്‍, ജി.എസ്.ടി,
ടാക്സ്, സഹകരണ നിയമം, ചട്ടം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, സഹകരണ ആശുപത്രികള്‍ എന്നിവക്ക് സൗജന്യ സേവനങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍ക്കുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സഹീര്‍ കാലടി. സഹകരണ മേഖലയിലെ വലിയ വികസന പദ്ധതികളുടെ പൂര്‍ത്തീകരണം, തുടര്‍ നടത്തിപ്പ്, പുതിയ പദ്ധതികള്‍ തുടങ്ങിയവക്ക് നിരവധി സഹകരണ സ്ഥാപനങ്ങള്‍ഇന്നു സഹീറില്‍ നിന്നും ഉപദേശം തേടുന്നുതമുണ്ട്. ഒരു വര്‍ഷ കാലയളവിനുളളില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ 25 പുതിയ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 35 വര്‍ഷത്തെ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ചരിത്രത്തില്‍ 2021 കാലയളവില്‍ റിക്കാര്‍ഡ് വേഗതയിലാണ് മുന്നേറ്റം നടന്നത്.
മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം മലപ്പുറം ടൗണ്‍ ഹാളില്‍ 107 ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചു. ആയിരത്തോളം കോവിഡ് രോഗികള്‍ക്ക് കിടത്തി ചികിത്സ സൗജന്യമായി നല്‍കി. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സഹീര്‍ കാലടിക്കായിരുന്നു. ഈ കേന്ദ്രം നടത്തിയതിനു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ ) പുരസ്‌കാരം ലഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലപ്പുറം നഗരസഭ, മറ്റു സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ നിന്നും പ്രശംസകളും ലഭിച്ചു.
ജില്ലാ ആസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സിലൂടെ സൗജന്യ നിരക്കില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍ക്കുന്ന ആശുപത്രിയായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മാറ്റി. മലപ്പുറത്തെ ആദ്യത്തെ അതിനൂതനമായ കാത്ത് ലാബോടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗം ആശുപത്രിയില്‍ തുടങ്ങി. 90 ദിവസം കൊണ്ട് പുതിയ നിര്‍മ്മാണ രീതി ഉപയോഗിച്ച് ന്യൂ ബ്ലോക്ക് നിര്‍മ്മിച്ചത്, ക്യാന്‍സറിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങിയത്, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ജില്ലാ ആസ്ഥാനത്ത് ലഭ്യമാക്കിയത്, വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള ഐ.സി.യു ഒരുക്കിയത്, ലോകോത്തര നിലവാരത്തിലുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് എന്നിവ ഉള്‍പ്പെടെ 25 ഓളം വികസന പദ്ധതികളാണ് സഹീര്‍ ചുമതല ഏറ്റ് ഒരു വര്‍ഷം കൊണ്ട് റിക്കാര്‍ഡ് വേഗതയില്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ പൂര്‍ത്തികരിച്ചത്. നഷ്ടത്തിലേക്ക് നീങ്ങിയിരുന്ന സഹകരണ ആശുപത്രിയെ കേവലം മൂന്ന് മാസം കൊണ്ട് തിരിച്ച് ലാഭത്തിലാക്കി. സ്ഥാപനത്തില്‍ സാമ്പത്തിക അച്ചടക്കവും പ്രൊഫഷണല്‍ മാനേജ്മെന്റും കൂടുതല്‍ ചികിത്സാ സംവാധാനം ഒരുക്കിയുമാണ് ലാഭത്തിലാക്കിയത്.

അഴിമതിക്ക് എതിരെ എന്നും പ്രതികരിക്കുന്ന ഉദ്യോഗസ്ഥനാണ് സഹീര്‍. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനിലൂടെ ജനറല്‍ മാനേജര്‍ തസ്തികക്ക് അപേക്ഷിക്കുകയും കെ .ടി. ജലീലിന്റെ മന്ത്രി ബന്ധു കെ.ടി. അദീബിനെ നിയമിക്കാനായി യോഗ്യതയും പ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന സഹീറിനെ അവഗണിക്കപ്പെടുകയും തുടര്‍ന്ന് വിവാദത്തിലേക്ക് വലിച്ചെഴച്ചതിനെ തുടര്‍ന്ന് പ്രതികരിക്കാന്‍ നിര്‍ബന്ധിത സാഹചര്യം വന്നതിനെ തുടര്‍ന്ന് പ്രതികരിച്ച് സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനായി സഹീര്‍ കാലടി മാറുകയായിരുന്നു.

13 വര്‍ഷം ജോലി ചെയ്തുവരുകയായിരുന്ന കുറ്റിപ്പുറം മാല്‍കോടെക്സ് സ്പിന്നിംഗ് മില്ലില്‍ 2019 ല്‍ നിയമിതനായ മാനേജിംഗ് ഡയറക്ടര്‍ നടത്തിയ അഴിമതികള്‍ക്ക് തെളിവ് സഹിതം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി തലങ്ങളുടെ മൗന പിന്തുണയോടെ എം.ഡിയില്‍ നിന്നും തൊഴില്‍ പീഡനം ഏല്‍കേണ്ടി വന്നതിനെ തുടര്‍ന്ന് 2019 ജൂലൈ ഒന്നിനു 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ ഫിനാന്‍സ് മാനേജര്‍ ജോലി രാജിവെച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ കേരള ഹൈകോടതിയില്‍ നിയമ പോരാട്ടം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഏഴുതവണ പരാതി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ സംസ്ഥാന ഹാന്റലൂം ഡയറക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. നിതി ലഭിക്കും വരെ പോരാട്ടം തുടരാനാണ് സഹീറിന്റെ തീരുമാനം.

ജില്ലയില്‍ ആരോഗ്യ മേഖലയിലും സഹകരണ മേഖലയിലും
ഒരു പാട് വികസന സ്വപ്ന പദ്ധതികളുമായാണ് സഹീര്‍ ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. ജില്ലയില്‍ ആശുപത്രികള്‍ ഇല്ലാത്ത പിന്നോക പ്രദേശങ്ങളില്‍ ആശുപത്രികള്‍ തുടങ്ങുവാനും പാവപ്പെട്ടവര്‍ക്കും സാധാരണകാര്‍ക്കും ഗുണമേന്മയുള്ള ചികിത്സ മിതമായ നിരക്കില്‍ ജില്ലയിലെ ഗ്രാമങ്ങള്‍ ലഭ്യമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സഹീര്‍.

ജീവിത പ്രതിസന്ധികള്‍ ഒന്നും പുതിയ ജോലിയില്‍ ബാധിക്കാതെ ശക്തമായി സധൈര്യമായി മുന്നേറിയതാണ് സഹീറിന്റെ വിജയ രഹസ്യം. പി. എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ., വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മറ്റു ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ വലിയ പിന്തുണയാണ് ആശുപത്രി സെക്രട്ടറിയായ സഹീറിനു നല്‍കിവരുന്നത്.

 

 

Sharing is caring!