മലപ്പുറത്തിന്റെ അഭിമാനമായ കെ വി റാബിയയ്ക്ക് പത്മശ്രീ പുരസ്ക്കാരം

തിരൂരങ്ങാടി: കെ വി റാബിയയിലൂടെ (K V Rabiya) മലപ്പുറത്തേക്ക് പത്മശ്രീ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച 2022ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത് സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയയുടെ പേരുള്ളത്. അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്.
കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. പക്ഷേ പ്രതിസന്ധികളിൽ തളരാതെ സാക്ഷരതാ പ്രവർത്തനങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും തന്റേതായ പാത റാബിയ വെട്ടിതുറന്നു.
1990ലാണ് റാബിയ സാക്ഷതരതാ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് സംസ്ഥാന സർക്കാരടക്കം ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.
1993-ൽ നാഷണൽ യൂത്ത് അവാർഡ്
സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്
യു.എൻ ഇന്റർനാഷണൽ അവാർഡ്
മുരിമഠത്തല് ബാവ അവാർഡ് (മലങ്കര ഓർത്തഡോക്സ് സഭ നൽകിയത്)
സീതി സാഹിബ് സ്മാരക അവാർഡ്(2010)[4]
കണ്ണകി സ്ത്രീ ശക്തി പുരസ്കാരം (1999)
2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് എന്നിവയാണ് റാബിയ സ്വന്തമാക്കിയ പ്രധാന പുരസ്ക്കാരങ്ങൾ.
ഈ കാലത്തിനിടയിൽ കടന്നു വന്ന ക്യാൻസറിനേയും തോൽപിച്ചാണ് റാബിയ സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായത്. റാബിയയുടെ ആത്മകഥയാണ് “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്” എന്ന കൃതി.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]