കോവിഡ് 19: 3000 കടന്ന് ജില്ലയിലെ പ്രതിദിന രോഗ നിരക്ക്, അതീവ ജാഗ്രത
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 25ന് ) 3138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 73 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 36 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ വാക്സിനേഷന് 61 ലക്ഷത്തിലധികം കടന്നു
ജില്ലയില്‍ 60,82,768 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു.ഇതില്‍ 33,62,725 പേര്‍ക്ക് ഒന്നാം ഡോസും 27,16,677 പേര്‍ക്ക് രണ്ടാം ഡോസും 23, 661 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3362725 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2716677 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 23661 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനും നല്കി.
കോവിഡ് വാക്സിനേഷനില്‍ ജില്ലയില്‍ വളവന്നൂര്‍ മാതൃകാ പഞ്ചായത്ത്
ജില്ലാ കലക്ടര്‍ പ്രശംസാ പത്രം കൈമാറി
കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ള 99.7 ശതമാനം ആളുകള്‍ക്കും കോവിഡ് വാക്സിന് നല്കിയ ജില്ലയിലെ ഏക പഞ്ചായത്തായ വളവന്നൂരിന് ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ പ്രശംസാ പത്രം നല്കി. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രശംസാപത്രം വളവന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, വൈസ് പ്രസിഡന്റ് എ.കെ മുജീബ് റഹ്മാന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നഷീദ അഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി അഹമ്മദ് കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വളവന്നൂര്‍ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ 29009 ആളുകളാണുള്ളത്. ഇതില്‍ 28952 പേര്‍ക്കും കോവിഡ് വാക്സിന് നല്കി ഏറ്റവും കൂടുതല്‍ വാക്സിനേഷന് നടത്തിയ ജില്ലയിലെ ഏക പഞ്ചായത്തെന്ന ബഹുമതി വളവന്നൂര്‍ സ്വന്തമാക്കുകയായിരുന്നു. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കുന്നതിന് വിമുഖത കാണിക്കരുതെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമയബന്ധിതമായി വാക്സിന് നല്‍കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതീവ ശ്രദ്ധപുലര്‍ത്തണം. നൂറു ശതമാനം വാക്സിനേഷന് നേട്ടം കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ തുടര്‍ന്നും ആദരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]