മലപ്പുറം വെളിയങ്കോട് വീട് കുത്തിതുറന്ന് മോഷണം

മലപ്പുറം വെളിയങ്കോട് വീട് കുത്തിതുറന്ന് മോഷണം

മലപ്പുറം :വെളിയങ്കോട് വീട് കുത്തിതുറന്ന് മോഷണം.വെളിയങ്കോട് പഴഞ്ഞി അഞ്ചാം വാര്‍ഡില്‍ പട്ടര് മഠത്തില്‍ ദിനേശിന്റെ (ദിനു ) വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ കുത്തിതുറന്നാണ് കള്ളന്‍ അകത്ത് കടന്നത്. ഞായറാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്.ശനിയാഴ്ച്ച രാത്രിയില്‍ കുടുംബം ബന്ധുവിന്റെ കല്യാണത്തിനായി വീട് പുട്ടി പോയി.തിങ്കളാഴ്ച്ച വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.അലമാരയിലെ വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലായിരുന്നു.പ്രാഥമിക പരിശോധനയില്‍ രണ്ട് സ്വര്‍ണാഭരണവും, 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു വളയും, കമ്മല്ലുമാണ് കവര്‍ന്നത്. മുറിയില്‍ സുക്ഷിച്ചിരുന്ന രണ്ട് കുടുക്ക പൊട്ടിച്ച് പണവും കവര്‍ന്നിട്ടുണ്ട്.5000 രൂപയോളം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.ചൊവാഴ്ച്ച വിരലടയാള വിദഗദര്‍ സ്ഥലത്തെത്തി പരിശോധന നടത്തും

Sharing is caring!