കണ്ടുപഠിക്കണം ഈ മലപ്പുറത്തുകാരിയെ

കണ്ടുപഠിക്കണം ഈ മലപ്പുറത്തുകാരിയെ

മലപ്പുറം: കണ്ടുപഠിക്കണം ഈ മലപ്പുറത്തുകാരിയെ. തന്റെ ഭാവനയില്‍ കാണുന്നവ ക്യാന്‍വാ സില്‍ പകര്‍ത്തി അത്ഭുതമാകുകയാണ് മലപ്പുറം ഉണ്ണിയാല്‍ കമുട്ടകത്ത് മാരിയത്ത്. അവയില്‍ അവളുടെ സ്വപ്നങ്ങളും ജീവിത മോഹങ്ങളുമുണ്ട്. പെന്‍സിലും ക്യാന്‍ വാസ്സും നേരെ പിടിക്കാനാവുന്നില്ലങ്കിലും മാരിയത്ത് വരക്കുന്ന ചിത്രങ്ങള്‍ ഏവരെയും അതിശയിപ്പിക്കുന്നതാണ്. ഉണ്ണിയാല്‍ കമ്മുട്ടകത്ത് മുഹമ്മദ് കുട്ടിയുടെയും മറിയം ബീവിയുടെയും മകളായ മാരിയത്തിന് ജന്മനാ വൈകല്ല്യമുണ്ട്.സെറി ബ്രല്‍ പാള്‍സീ അവളുടെ ജീവിത അഭിലാഷങ്ങളെ തളര്‍ത്തുകയായിരുന്നു. മണിപ്പാലിലും പാലക്കാടുമായി ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും മാരി യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. . കയ്യും കാലുകളും തളര്‍ന്ന അവള്‍ വീട്ടിന്റെ അ കത്തളത്തില്‍ തന്നെ ഒതുങ്ങെണ്ടി വന്നു. പഠിക്കുവാന്‍ മോഹമുണ്ടായിരുന്നു വെങ്കിലും വിധി അവളെ അതിനും സമ്മതിച്ചില്ല. ജീവിതത്തില്‍ പിന്നിട്ടു പോയ ഇരുപത്തിയാറു വര്‍ഷങ്ങള്‍ തളര്‍ന്നപോയ കൈകള്‍ കൊണ്ട് മാരിയത്ത് വരച്ചു തീര്‍ത്തത് ഒട്ടനവധി ജീവിത സ്വപ്നങ്ങള്‍ . തന്റെ സ്വകാര്യ സന്തോഷമായി അവള്‍ വരച്ച ചിത്രങ്ങളില്‍ പ്രകൃതിയുടെയും മനുഷ്യരുടെയും വിവിധ ഭാവങ്ങളുണ്ട്. ഭിന്ന ശേഷി പുനരധി വാസ കേന്ദ്രമായ കിന്‍ ഷിപ്പിലെ തിരൂര്‍ സല്‍മയും സഹപ്രവര്‍ത്തകരുമാണ് മാരിയത്തിന്റെ ജീവിതാവസ്ഥയും കഴിവും പുറം ലോകത്തേക്ക് എത്തിച്ചത്. കിട്ടിയ കടലാസ്സുകളില്‍ തന്റെ തളര്‍ന്നു പോയ കൈകള്‍ കൊണ്ട് മാരിയത് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കാനുള്ള ശ്രമത്തിലാണിവര്‍. സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണയും സഹായവും കിട്ടുകയാണെങ്കില്‍ മാരിയത്തിന്റെ പ്രതീക്ഷിക്കള്‍ക്ക് ഇനിയുമേറെ കരുത്തേകാനാകും

 

Sharing is caring!