15കേസുകളില്പ്രതിയായ മലപ്പുറം അരീക്കോട്ടെ 59കാരന് കാല്‍നൂറ്റാണ്ടിന് ശേഷം പിടിയില്‍

മഞ്ചേരി : കുപ്രസിദ്ധ മോഷ്ടാവ് മോളയില്‍ റഷീദ് എന്ന അബ്ദുല്‍ റഷീദ് (59)നെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദിനെയാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടത്ത് വെച്ച് പിടികൂടിയത്. മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് പോലീസ് സ്റ്റേഷനുകളിലും എറണാകുളം, ത്രിശൂര്‍ ജില്ലകളിലുമായി പതിനഞ്ചു കേസ്സുകളില്‍ നിലവില്‍ ഇയാള്‍ പ്രതിയാണ്. വ്യത്യസ്ത പേരുകളിലായി തമിഴ്നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
ജില്ലയില്‍ പിടികിട്ടാപുള്ളികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് രൂപവല്‍ക്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി പി എം പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ്, സംഘാംഗങ്ങളായ എസ് ഐ എം ഗിരീഷ്, പി സഞ്ജീവ്, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ പി ഹമീദലി, ജസീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]