കരിപ്പൂരില്‍ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി പുറത്തിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

കരിപ്പൂരില്‍ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി പുറത്തിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി പുറത്തിറങ്ങിയ യാത്രക്കാരനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേരെ കരിപ്പൂര്‍ പോലീസ് പിടികൂടി. യാത്രക്കാരനില്‍ നിന്നു ഒരു കിലോ സ്വര്‍ണ മിശ്രിതവും
ആക്രമികളില്‍ നിന്നു രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍ വാഹനവും പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശി നിസാര്‍, കൈതപ്പൊയില്‍ റഫീഖ് എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിനു മുന്നില്‍ നിന്നു
കരിപ്പൂര്‍ പോലീസ് പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ തിരൂര്‍ നിറമരിതൂര്‍ സ്വദേശി ഷക്കീബിനെ പോലീസ് കസ്റ്റംസിന് കൈമാറും. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനിലിനു മുന്നിലാണ് സംഭവം. അബുദബിയില്‍ നിന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഷക്കീബ് പുറത്തിറങ്ങി വാഹനം കയറാനായി പാര്‍ക്കിംഗ് ഏരിയയിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇയാളെ ആക്രമിച്ചത്. ഇതു കണ്ട കരിപ്പൂര്‍ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലെ നാലു പേര്‍ ഓടി രക്ഷപ്പെട്ടു. യാത്രക്കാരനുള്‍പ്പെടെ മൂന്നു പേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് വിവരം പുറത്തറിയുന്നത്. ഒരു കിലോ സ്വര്‍ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഷക്കീബ് കസ്റ്റംസിനെ വെട്ടിച്ചു പുറത്തു കടക്കുകയായിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കാനാണ് ആറംഗ സംഘം ഷക്കീബിനെ ആക്രമിച്ചത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഷക്കീബിെനയും പിടികൂടിയ സ്വര്‍ണവും കസ്റ്റംസിന് കൈമാറും. രാമനാട്ടുകര സ്വര്‍ണ
കവര്‍ച്ചയ്ക്ക് ശേഷം കരിപ്പൂരിലും പരിസരത്തും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിമാനത്താവള അന്താരാഷ്ര്ട ടെര്‍മിനലില്‍ പുതിയ പോലീസ് എയ്ഡ് പോസ്റ്റും ആരംഭിച്ചിട്ടുണ്ട്.

 

 

Sharing is caring!