ജില്ലയില്‍ 2148 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ 2148 പേര്‍ക്ക് വൈറസ് ബാധ

കോവിഡ് 19: ജില്ലയില്‍ 2148 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.35 ശതമാനം

ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 21ന് ) 2148 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35.35  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. 2049 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ഉറവിടം അറിയാത്ത 71 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 26 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ 60 ലക്ഷം കടന്നു

ജില്ലയില്‍ വെള്ളിയാഴ്ച ( ജനുവരി 21 വരെ ) വരെ 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു.
60,37,900 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ജില്ലയില്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.
ഇതില്‍ 33,26,753 പേര്‍ക്ക് ഒന്നാം ഡോസും 26,93,523 പേര്‍ക്ക് രണ്ടാം ഡോസും 17624  പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3326753 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2693523 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 17624 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്‍കി.

Sharing is caring!