തിരൂരില്‍ രണ്ടിടത്ത് തീ പിടുത്തം

തിരൂര്‍: തിരൂരില്‍ രണ്ടിടത്ത് തീ പിടുത്തം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലും,
തിരൂര്‍ നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുമാണ് തീ പിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ തീപിടുത്തത്തില്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ചിത്ര സാഗറിനടുത്ത ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊഴിലാളികള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.
അതേ സമയം തിരൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തം തുടര്‍ക്കഥയാവുകയാണ്. ഇന്നു വൈകുന്നേരം 6മണിയോടെ യാണ് തീ കണ്ടത്. ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആണെന്ന പരാതി ഉയരുന്നുണ്ട്. പോലീസിന്റെ നിരീക്ഷണം ഈ ഭാഗത്തു ഉണ്ടാവേണ്ടതുണ്ട്. നഗരസഭാ പരാതി നല്കാനിരിക്കുകകയാണ്. സി.സി .ടി.വി സ്ഥാ പിക്കുകയും രാത്രി കാലത്ത് മതിയായ വെളിച്ച സംവിധാനങ്ങളും വേണം. തിരൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് തീ അണക്കുന്നതിന് നേതൃത്വം നല്‍കി.

Sharing is caring!