മലപ്പുറം അഞ്ചാംമൈലില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കേ 61കാരന്‍ മരിച്ചു

മലപ്പുറം അഞ്ചാംമൈലില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കേ 61കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം അഞ്ചാംമൈലില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കേ 61കാരന്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പൂക്കോട്ടുംപാടം പറയങ്കാട് കല്ലൂര്‍ ബിന്നി ജോസ് (റിട്ട. ബി ഡി ഒ. നിലമ്പൂര്‍. 61) മരിച്ചത്. മാര്‍ച്ച് 11 ന് പൂക്കോട്ടുംപാടം അഞ്ചാംമൈലില്‍ വാഹനാപകടത്തില്‍ തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ഓമന (റിട്ട. അധ്യാപിക. എന്‍ എ അഗസ്റ്റിന്‍ മെമ്മോറിയല്‍ എ എല്‍ പി സ്‌കൂള്‍. തേള്‍പ്പാറ). മക്കള്‍: രേഖ (അധ്യാപിക, ജി എല്‍ പി സ്‌കൂള്‍. പുല്ലങ്കോട്), രേഷ്മ് (എഞ്ചിനീയര്‍, ടെക്നോപാര്‍ക്ക്. തിരുവനന്തപുരം). മരുമകന്‍: ജോഷി, ഷാനു ( എഞ്ചിനീയര്‍, ടെക്നോപാര്‍ക്ക്. തിരുവനന്തപുരം).

 

Sharing is caring!