മലപ്പുറം പൊന്നാനിയില്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന യുവാവിനോട് കാറിലെത്തിയ സംഘം വഴി ചോദിച്ച് കാറിലേക്ക് വലിച്ച് കയറ്റി ക്രൂരമായി മര്‍ദിച്ചതായും നാടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി പരാതി

മലപ്പുറം പൊന്നാനിയില്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന യുവാവിനോട് കാറിലെത്തിയ സംഘം വഴി ചോദിച്ച് കാറിലേക്ക് വലിച്ച് കയറ്റി ക്രൂരമായി മര്‍ദിച്ചതായും നാടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി പരാതി

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന യുവാവിനോട് കാറിലെത്തിയ സംഘം വഴി ചോദിച്ച് കാറിലേക്ക് വലിച്ച് കയറ്റി ക്രൂരമായി മര്‍ദിച്ചതായും നാടുവിട്ടുപോകാന്‍
ആവശ്യപ്പെട്ടതായി പരാതി. ബുധനാഴ്ച രാവിലെയാണ് അക്രമമുണ്ടായത്. പൊന്നാനി അങ്ങാടി സ്വദേശി കിക്കാട്ടില്‍ അബ്ദുല്‍ ജബ്ബാറിനെയാണ് ഒരു സംഘം ആളുകള്‍ കാറിലെത്തി തട്ടികൊണ്ട് പോയി മര്‍ദ്ദിച്ചവശനാക്കി ചാവക്കാട് ഭാഗത്ത് റോഡരികില്‍ ഉപേക്ഷിച്ചതായി പരാതിയുള്ളത്. ബുധനാഴ്ച രാവിലെ പൊന്നാനി അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന അബ്ദുള്‍ ജബ്ബാറിനെ കാറിലെത്തി വഴി ചോദിക്കുകയും, ഇയാളെ വലിച്ച് വാഹനത്തിലിടുകയും ചെയ്തതിന് ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. നാട് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാനെത്തിയെങ്കിലും, രണ്ട് ദിവസം കഴിഞ്ഞ് പരാതി എഴുതി നല്‍കാനാണ് പൊലീസ് പറഞ്ഞതെന്നാണ് അബ്ദുള്‍ ജബ്ബാര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് ഇയാളുടെ കണ്ണില്‍ മുളക്ക് പൊടിയെറിഞ്ഞ് ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. പൊന്നാനി ടി. ഐ .യു.പി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ ഒരു സംഘം കണ്ണില്‍ പൊടിയെറിഞ്ഞ ശേഷം ഇയാളെ അക്രമിക്കുകയായിരുന്നു.എന്നാല്‍ ഈ പരാതിയില്‍ ഇതുവരെ ആരെയും പിടികൂടിയില്ലെന്നാണ് ആരോപണം

 

Sharing is caring!