മലപ്പുറം കാടാമ്പുഴയില്‍വെച്ച് ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് വീട്ടമ്മയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യംതള്ളി

മലപ്പുറം കാടാമ്പുഴയില്‍വെച്ച് ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് വീട്ടമ്മയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യംതള്ളി

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും പറഞ്ഞത് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഇന്നു മഞ്ചേരി ജില്ലാ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയായ കാടാമ്പുഴ പല്ലിക്കണ്ടന്‍ ചുഴലിപ്പുറത്ത് റഫീഖ് (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ജൂലൈ 27ന് രണ്ട്, മൂന്ന് പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ വീട്ടമ്മയെ ഒന്നാം പ്രതി തന്റെ വീട്ടില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നും നഗ്നഫോട്ടോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഈ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നാം പ്രതി വീട്ടമ്മയെ പിന്നീട് രണ്ടു തവണ ബലാല്‍സംഗം ചെയ്തതായും പരാതിയുണ്ട്. വീട്ടമ്മയുടെ നഗ്നഫോട്ടോകള്‍ വാട്‌സ് ആപ്പിലൂടെ പിന്നീട് പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഒന്നാം പ്രതിക്ക് പുറമെ നാല്, അഞ്ച് പ്രതികള്‍ക്കെതിരെയും പൊലീസ് കേസ്സെടുത്തു. 2022 ജനുവരി മൂന്നിന് കാടാമ്പുഴ പോലീസാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Sharing is caring!