ഒരു കോടിയോളം രൂപയുടെ മാരക ലഹരിമരുന്നുമായി രണ്ടുപേര്‍ മലപ്പുറം കാളികാവില്‍ പിടിയില്‍
മലപ്പുറം: ഒരു കോടിയോളം രൂപയുടെ മാരക ലഹരിമരുന്നുമായി രണ്ടുപേര്‍ മലപ്പുറം കാളികാവില്‍ പിടിയില്‍. മൂന്ന് കാറുകളിലായി കടത്തിക്കൊണ്ടുവന്ന ലഹരിവസ്തുക്കക്കളാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി സയ്യിദ് സലാഹുദ്ദീന് (42), പോരൂര്‍ സ്വദേശി മുജീബ് റഹ്മാന്(40) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ ഷഫീഖ്, മുഹമ്മദ് ആഷിഖ് എന്ന അക്കു എന്നിവര്‍ ഓടി രക്ഷപ്പെട്ടു. പോരൂര്‍ വില്ലേജില്‍ പട്ടണംകുണ്ട് ദേശത്ത് നടത്തിയ പരിശോധനയിലാണ് 38ഗ്രാം എം.ഡി.എം.എ , 21ഗ്രാം കോക്കെയ്ന്‍ പിടിച്ചെടുത്തത്.ബെംഗളൂരുവില്‍ നിന്ന് പട്ടണംകുണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച്, ഇവിടെ നിന്നും മലയോര മേഖലയില്‍ വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി എന്നാണ് എക്സൈസ് കണ്ടെത്തല്‍.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]