മലപ്പുറം ആനക്കയത്ത് 14 കാരിയെ പീഡിപ്പിച്ച 37കാരന് ജാമ്യമില്ല

മഞ്ചേരി : മലപ്പുറം ആനക്കയത്ത് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യമില്ല. പൊന്നാനി തണ്ണീര്‍കുടിയന്റെ വീട്ടില്‍ ഹംസക്കോയ (37)യുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ തള്ളിയത്. 2019 ആഗസ്റ്റ് മാസത്തിലാണ് ബന്ധുവായ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. 2019 ഡിസംബര്‍ 27ന് മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്. മഞ്ചേരി പയ്യനാട് നിര്‍ഭയ ഹോമില്‍ നിന്നുള്ള ഇന്റിമേഷന്‍ അനുസരിച്ച് പ്രതിയെ 2021 ഡിസംബര്‍ 23ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Sharing is caring!