മലപ്പുറം വളയംകുളത്തെ കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം

മലപ്പുറം വളയംകുളത്തെ കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം

മലപ്പുറം: മലപ്പുറം .ചങ്ങരംകുളം വളയംകുളത്തെ സ്വാശ്രയ കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം. വളയംകുളം അസ്സബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും ആലംകോട് കക്കിടിപ്പുറം സ്വദേശികളുമായ മുത്താരം കുന്നത്ത് അന്‍സില്‍ , കാവില വളപ്പില്‍ റിഗാസ് എന്നിവരാണ് സീനിയേഴ്സിന്റെ ക്രൂരമായ മര്‍ദ്ധനത്തിനു വിധേയരായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കോളേജിന് സമീപത്തെ റോഡില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്. ഇന്നുവൈകിട്ട് നാല് മണിക്കാണ് സംഭവം .സംസ്ഥാന പാതയോരത്താണ് സംഘര്‍ഷം ഉണ്ടായത് . സംഘര്‍ഷത്തിനിടെ തലനാരിഴക്ക് വലിയ അപകടം ഒഴിവായതായി നാട്ടുകാര്‍ പറയുന്നു. കോളേജും സംസ്ഥാന പാതയും തമ്മില്‍ ഇരുന്നൂറ് മീറ്റര്‍ ദൂരമമാണുള്ളത് . കോളേജിന് പുറത്ത് വച്ചാണ് സംഭവം നടന്നതെന്നും എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട് .നിലവില്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിനാണ് കേസ് എടുത്തത്. ഇന്ന് കോളേജില്‍ ചേരുന്ന ആന്റിറാഗിംഗ് കമ്മറ്റി അന്വേഷണത്തിന് ശേഷം വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് കേസുകള്‍ ചുമത്തും

 

Sharing is caring!