മലപ്പുറം ചങ്ങരംകുളത്ത് 29കാരി തൂങ്ങിമരിച്ച കേസില്‍ മുങ്ങിയ മലപ്പുറം തൃപ്പനച്ചി സ്വദേശിയെ തേടി പോലീസ്

മലപ്പുറം ചങ്ങരംകുളത്ത് 29കാരി തൂങ്ങിമരിച്ച കേസില്‍ മുങ്ങിയ മലപ്പുറം തൃപ്പനച്ചി സ്വദേശിയെ തേടി പോലീസ്

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 29കാരി തൂങ്ങിമരിച്ച കേസില്‍ മുങ്ങിയ മലപ്പുറം തൃപ്പനച്ചി സ്വദേശിയെ തേടി പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ഭര്‍തൃഗ്രഹത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ പ്രതിയായി കരുതുന്ന മഞ്ചേരി തൃപ്പനച്ചി സ്വദേശി ഷഫീഖ് എന്ന യുവാവിനെയാണ് പോലീസ് തിരയുന്നത്. യുവാവ് കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. പ്രതി മുങ്ങിയതോടൊപ്പം തന്നെ മഞ്ചേരിയിലെ അഭിഭാഷകനായ അഡ്വ. കെ.വി. യാസര്‍ മുഖേന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയ വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ യുവതിയെ മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തശേഷവും
വീണ്ടും വീണ്ടും ശല്യപ്പെടുത്തുന്നതായി വന്നപ്പോള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി യാതൊരു കൂസലും ഇല്ലാതെ വീണ്ടും ആവര്‍ത്തിക്കുക ആയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സൗഹൃദം നടിച്ചു പല പെണ്‍കുട്ടികളുടെയും ജീവിതം ഇയാള്‍ കാരണം ഇല്ലാതായിട്ടുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
ആണ്‍സുഹൃത്തുമായുള്ള സൗഹൃദത്തെ സഹോദരന്‍ ശകാരിച്ചതിന് പിന്നാലെയാണ് ഭര്‍തൃമതിയായ 29കാരി മലപ്പുറത്ത് തൂങ്ങി മരിച്ചത്. ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തത് സഹോദരന് ഫോണില്‍ സന്ദേശമയച്ച ശേഷം.മലപ്പുറം കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഫീല സഹോദരന് ഫോണില്‍ സന്ദേശമയച്ചിരുന്നു. സഹോദരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദേശത്തുള്ള ഭര്‍ത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ബന്ധുക്കളുടെ പരാതിയിലാണ് ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.. കൂടുതല്‍ വിവരങ്ങള്‍ക്കായി സഹോദരന്റേയും, യുവതിയുടേയും ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു.

Sharing is caring!