നാളികേര കര്‍ഷകരെ വഞ്ചിക്കുന്ന കേരഫെഡ് പിരിച്ചു വിടുക: കുറുക്കോളി മൊയ്തീന്‍ എം.എൽ എ
തിരൂര്‍: കേരളത്തിലെ നാളികേര കര്‍ഷകരെ രക്ഷിക്കുന്നതിന്നായി രൂപീകരിച്ചിട്ടുള്ള കേരഫെഡ് തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരുന്ന നാളികേരം ഉപയോഗിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ എത്രയും പെട്ടന്ന് അടച്ചുപൂട്ടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എൽ എ ആവശ്യപ്പെട്ടു.
ഇടതു സര്‍ക്കാര്‍ സ്വകാര്യകച്ചവടക്കാരെ ഇടനിലക്കാരാക്കി കഴിഞ്ഞ ആറു വര്‍ഷത്തോളമായി തമിഴ് നാട്ടിലെ നാളികേരമാണ് കേരഫെഡിന്റെ മില്ലുകളില്‍ ഉപയോഗിച്ച് വരുന്നത്. യു.ഡി.എഫിന്റെ കാലത്ത് ഭംഗിയായി നടന്നിരുന്ന നാളികേര സംഭരണം ഇടതുഭരണം നിലവില്‍ വന്ന നാള്‍ മുതല്‍ നിലച്ചതാണ്. ഇന്നുവരെ പുനഃസ്ഥാപിച്ചിട്ടില്ല. നാളികേരത്തിന്റെ വിലയിടിവിന്റെ പ്രധാന കാരണം ഇടതു സര്‍ക്കാരിന്റെ സംഭരണ വിരുദ്ധ നിലപാടാണ്. കേരഫെഡിനെ ലാഭത്തിലെത്തിക്കുക എന്ന വ്യാജേന കോര്‍പ്പറേറ്റ് പ്രേമം പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍. ഈ കള്ളക്കച്ചവടം സര്‍ക്കാര്‍ നിര്‍ത്തുന്നില്ല എങ്കില്‍ കേരഫെഡിന്റെ സ്ഥാപനങ്ങള്‍ സ്തംഭിപ്പിക്കുവാന്‍ സ്വതന്ത്ര കര്‍ഷക സംഘം തയ്യാറാവുമെന്നും കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]