മലപ്പുറം കാരത്തുരില്‍ സിങ്ക് പൊട്ടിത്തെറിച്ചു

മലപ്പുറം കാരത്തുരില്‍ സിങ്ക് പൊട്ടിത്തെറിച്ചു

തിരൂര്‍: തിരുനാവായ കാരത്തുരിലെ വീട്ടിലെ കൈ കഴുകുന്ന സിങ്ക് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചെറക്ക പറമ്പില്‍ ഹംസയുടെ വീട്ടിലെ സിങ്കാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹം അര മണിക്കൂര്‍ മുമ്പാണ് സിങ്കില്‍ നിന്ന് കൈ കഴുകിയത്. ആരും സമീപത്ത് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിന്റെ ചീളുകള്‍ ദൂരത്തേക്ക് തെറിച്ചു വീണു.

 

 

Sharing is caring!