മലപ്പുറത്ത് ഹണിട്രാപ്പ്; പിടിയിലായ കൊണ്ടോട്ടി ഫസീലക്ക് പിന്നില്‍ നിരവധിപേര്‍

മലപ്പുറത്ത് ഹണിട്രാപ്പ്; പിടിയിലായ കൊണ്ടോട്ടി ഫസീലക്ക് പിന്നില്‍ നിരവധിപേര്‍

മലപ്പുറം: മലപ്പുറത്ത് ഹണിട്രാപ്പ്‌കേസില്‍ പിടിയിലായ ഫസീലക്ക് പിന്നില്‍ നിരവധിപേരെന്ന് സൂചന. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഏഴംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കേസില്‍ 40വയസ്സുകാരിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീലയും അറസ്റ്റിലായിരുന്നു.

ഇവരെ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇവര്‍ക്കു പുറമെ , കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക് (32), തൈവളപ്പില്‍ വീട്ടില്‍ നസ്രുദ്ദീന്‍ (30), പാറശ്ശേരി സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം (28), പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍ (24), മാളട്ടിക്കല്‍ അബ്ദുള്‍ റഷീദ് (36), മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ ഹമീദ് (30) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന്റെ നിര്‍ദ്ദേശപ്രകാരം രൂപവല്‍ക്കരിച്ച രൂപീകരിച്ച മലപ്പുറം ഡി.വൈ.എസ്.പി: പി.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ടീമും കോട്ടക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട യുവതി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് സംഘം പരാതിക്കാരനെ കാറില്‍ തട്ടികൊണ്ട് പോയി സ്വകാര്യ വീഡിയോ എടുക്കുകയും ചെയ്തു. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ ഷാജിയുടെ നേതൃത്വത്തില്‍, എസ്‌ഐമാരായ വിവേക്, സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ്‌ഐ എം ഗിരീഷ്, ദിനേഷ് ഇരുപ്പക്കണ്ടന്‍, സലിം പൂവത്തി, കെ കെ ജസീര്‍, ആദര്‍ശ്, സുരാജ്, ശരണ്‍, നിതീഷ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്

Sharing is caring!