മുഹമ്മദലി നിലമ്പൂര്‍ തേക്കുകൊണ്ട് നിര്‍മിച്ചത് തോക്ക് മുതല്‍ ചെരിപ്പുവരെ

മുഹമ്മദലി നിലമ്പൂര്‍ തേക്കുകൊണ്ട് നിര്‍മിച്ചത് തോക്ക് മുതല്‍ ചെരിപ്പുവരെ

നിലമ്പൂര്‍: അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയതൊടിക മുഹമ്മദലിയുടെ കരവിരുതില്‍ നിലമ്പൂര്‍ തേക്കിന്‍നിന്ന് നിര്‍മിച്ചത് തോക്ക് മുതല്‍ ചെരിപ്പുവരെ. വ്യവസായ മേളയിലെ മുഖ്യ ആകര്‍ഷണവും മുഹമ്മദലിയുടെ തേക്കില്‍ നിര്‍മിച്ച തോക്കുകളാണ്. കൂടാതെ മറ്റു തേക്ക് ഉല്‍പ്പന്നങ്ങളും. എല്ലാം മുഹമ്മദലി കൈകൊണ്ട് നിര്‍മിച്ചതാണ്. ഒന്നും ആരില്‍നിന്നും പഠിച്ചതല്ല. മനസ്സില്‍ തോന്നിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയതാണ്.
നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതി?ന്റെ രൂപം മനസ്സില്‍കണ്ട് അതിനനുസരിച്ച് മിനിയേച്ചര്‍ രൂപമുണ്ടാക്കും. ഇതില്‍ തൃ-പ്തിവന്നാല്‍ നിര്‍മാണത്തിലേക്ക് കടക്കും. അളവുകളെല്ലാം മനസ്സില്‍തന്നെ. പ്രവാസിയായിരുന്ന മുഹമ്മദാലിയുടെ ജീവിതമാര്‍ഗം ടൈലറിങ്ങായിരുന്നു. കരവിരുത് കൈയിലുള്ളത് കൊണ്ട് കൂടുതല്‍ കാലം അവിടെനിന്നില്ല. നാട്ടില്‍ തിരിച്ചെത്തി. പിന്നീട് അങ്ങോട്ട് കരവിരുതെന്ന ആശയം ഉടലെടുക്കുകയായിരുന്നു. വിപണന സാധ്യത ലക്ഷ്യമിട്ടാണ് നിലമ്പൂര്‍ തേക്ക് കൊണ്ടുള്ള ഉല്‍പ്പന്നങ്ങളിലേക്ക് ചുവടുവച്ചത്. അലങ്കാര വസ്തുക്കള്‍മുതല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും കൈവിരുതില്‍ മുഹമ്മദാലി മാറ്റുള്ളതാക്കും.
ആനക്കൊമ്പ്, കാളക്കൊമ്പ്, കഴുകന്റെ മുഖം, ആമപ്പെട്ടി, നാഴിപ്പെട്ടി, മെതിയടി ചെരിപ്പ്, ട്രോഫി, ക്ലോക്ക്, ലാംപ് ഷേഡ്, ഇരട്ട തോക്ക്, മള്‍ട്ടി യൂസ് കസേര, ചാരുകസേര, ഫ്രൂട്ട് ട്രേ, വിവിധ പീസ് വര്‍ക്കുകള്‍ തുടങ്ങി നീണ്ട നിരതന്നെയുണ്ട് ഈ കരവിരുതില്‍.

 

Sharing is caring!