ഹൃദയാഘാതം; മലപ്പുറത്തെ 43കാരന്‍ യാംബുവില്‍ മരിച്ചു

മലപ്പുറം: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറത്തുകാരന്‍ യാംബുവില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ മാമ്പുഴ സ്വദേശി ചെറുമല അബ്ദുല്‍ കരീം (43) ആണ് ഇന്ന് വൈകീട്ട് മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
14 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവില്‍ എത്തിയത്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ ചെറുമല പോക്കര്‍ ആണ് പിതാവ്. മാതാവ്: നഫീസ, ഭാര്യ: റസീന, മക്കള്‍: റിജാസ്, റസല്‍, സഹോദരങ്ങള്‍: ഇബ്റാഹീം, അലി (റിയാദ്), അബ്ബാസ്, ആസിയ.

 

Sharing is caring!