നിലമ്പൂര്‍ മൈലാടിയില്‍ വാഹനമിടിച്ച് പുള്ളിമാന്‍ ചത്തു

നിലമ്പൂര്‍ മൈലാടിയില്‍ വാഹനമിടിച്ച് പുള്ളിമാന്‍ ചത്തു

നിലമ്പൂരില്‍ വാഹനമിടിച്ച് പുള്ളിമാന്‍ ചത്തു. നിലമ്പൂര്‍ മൈലാടിയിലാണ് രാത്രിയില്‍ വാഹനമിടിച്ച് പുള്ളിമാന്‍ ചത്തത്. ഒരു വയസ്സു പ്രായമുണ്ടാകും. ഇടിച്ച വാഹനം നിര്‍ത്താതെപോയതായി. വനപാലകരും ആര്‍.ആര്‍.ടി. പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മാനിനെ രക്ഷിക്കാനായില്ല. നിലമ്പൂര്‍-അകമ്പാടം റോഡില്‍ മൈലാടി പാലത്തിന് സമീപമാണ് സംഭവം. ഈ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ മൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്.

? നിലമ്പൂര്‍ മൈലാടിയില്‍ കാട്ടുപന്നികളും കാട്ടാനകളും സ്ഥിരമായി റോഡ് മുറിച്ചു കടക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ കാട്ടുപന്നികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഒരു അപകടത്തില്‍ മൂലേപ്പാടം സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പുള്ളിമാനുകളുടെ ആവാസമേഖല കൂടിയാണ് ഈ പ്രദേശം.

 

Sharing is caring!