മലപ്പുറം മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10വയസുകാരന്‍ മരിച്ചു

മലപ്പുറം: മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്‌നാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചത്. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് കുട്ടിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാടാമ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: ഉമറുല്‍ ഫാറൂഖ്. മാതാവ്: ഖൈറുന്നിസ.

 

Sharing is caring!