മലപ്പുറം പുറത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം പുറത്തൂര്‍ സ്വദേശിയായ 38കാരന്‍ അറസ്റ്റില്‍. പുറത്തൂര്‍ ആരിച്ചാലില്‍ അജീഷ്(38) നെ തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിജോ യുടെ നേതൃത്വത്തിലുള്ള പോലീസാണ് പിടികൂടിയത്. കഴിഞ്ഞ പുതുവത്സര ദിനത്തില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയം പ്രതി വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും ശേഷം പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തതായാണ് കേസ്. പിന്നീട് പെണ്‍കുട്ടി സ്‌കൂളധികൃതരോട് വിവരം പറഞ്ഞതോടെ തിരൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഉണ്ണിക്കുട്ടന്‍, ഷിജിത്,ഷെറിന്‍ ജോണ്‍,അജിത്ത്,എന്നിവരും സംഘത്തില്‍ണ്ടായിരുന്നു.

 

Sharing is caring!