പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു.

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറം കുന്നുംപുറത്തെ 19കാരന്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അര്‍ഷിദാ(19)ണ് താനൂര്‍ പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ കേസെടുത്ത് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്. പെണ്‍കുട്ടിയെ മഞ്ചേരി വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പോക്‌സോ വകുപ്പ് പ്രകാരം പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!