പ്രഥമ മലപ്പുറം ജില്ലാ ഒളിംപിക്‌സ് ഹോക്കിയില്‍ ഹോപ്‌സ് ചെമ്മന്‍കടവ് ചാമ്പ്യന്‍മാര്‍

മലപ്പുറം: പ്രഥമ മലപ്പുറം ജില്ലാ ഒളിംപിക്‌സ് ഹോക്കിയില്‍ ഹോപ്‌സ് ചെമ്മന്‍കടവ് ചാമ്പ്യന്‍മാര്‍. പുരുഷ വിഭാഗത്തില്‍ ഹോപ്‌സ് ചെമ്മന്‍കടവും വനിത വിഭാഗത്തില്‍ സ്പ്രിന്റ് കടുങ്ങാപുരവും ചാമ്പ്യന്‍മാര്‍. ചാംപ്യന്‍ഷിപ്പ് പൂകോട്ടൂര്‍ ജി.എച്ച്.എസ്.എസ് ഗ്രണ്ടില്‍ പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോക്കി പ്രസിഡന്റ് പാലോളി അബ്ദു റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. പി. പ്രമോദ് സ്വാഗതവും പി. മുഹമ്മദലി നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ മെഡല്‍ അണിയിച്ചു.

 

 

Sharing is caring!