ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി തട്ടിയ കേസിലെ പ്രതിയെ മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി തട്ടിയ കേസിലെ പ്രതിയെ മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫി (26)നെയാണ് അറസ്റ്റ് ചെയ്തത്. പോത്തുകല്ല് സ്വദേശി മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മലപ്പുറം സൈ ബര്‍ ക്രൈം പൊലീസ് സിഐ സി ബിനുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കേരളത്തിലും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. ശനിയാഴ്ച മലപ്പുറത്തുനിന്നായിരുന്നു പ്രതിയെ പിടികൂടിയത്. പരാതിക്കാരന്റെ സുഹൃത്തായിരുന്ന പ്രതി പരാതിക്കാരനോട് ആത്മബന്ധം സ്ഥാപിച്ച് അക്കൗണ്ട് രഹസ്യങ്ങള്‍ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. രണ്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ റേഷന്‍ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്‍ന്നു. പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. [...]