സ്ത്രീധന പീഡനം: ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കാതെ മഞ്ചേരി കോടതി

മഞ്ചേരി : കൂടുതല്‍ പണവും ആഭരണങ്ങളും ആവശ്യപ്പെട്ട് ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. പന്തീരാംകാവ് പൂത്തൂര്‍മഠം പുതുക്കുടിയില്‍ സമീര്‍ റിയാസ് (29), പിതാവ് സുലൈമാന്‍(60), മാതാവ് സൈനബ (52), സഹോദരന്‍ ഷാഹിദ് റിജാസ് (29) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ഡിസംബര്‍ 31നായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്നും നല്‍കിയ 55 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും സ്വന്തം ആവശ്യത്തിന് ചെലവാക്കിയ പ്രതികള്‍ കൂടുതല്‍ ആവശ്യപ്പെട്ട് പലതവണ മര്‍ദ്ദിച്ചുവെന്നാണ് കേസ്.

Sharing is caring!