17കാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് റബ്ബര്‍ തോട്ടത്തില്‍ വെച്ചും കാറില്‍വെച്ചും, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
മഞ്ചേരി: പതിനേഴുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പൊലീസിന് വിട്ടു നല്കി. മമ്പാട് നടുവക്കാട് ചന്ദ്രോത്ത് വീട്ടില്‍ അജിനാസ് (28) ആണ് പ്രതി. 2021 ആഗസ്റ്റ് ഒന്നിനും ഡിസംബര്‍ മൂന്നിനും ഇടയിലായി പുള്ളിപ്പാടം ഓളിപ്പാടം റബ്ബര്‍ തോട്ടത്തില്‍ വെച്ചും കരിങ്കല്‍ക്വാറിക്കും ചര്‍ച്ചിനും സമീപത്ത് കാറില്‍ വെച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]