വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത ഭര്‍തൃ സഹോദരന് മുന്‍കൂര്‍ ജാമ്യമില്ല
മഞ്ചേരി : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍തൃസഹോദരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ തൃപ്രങ്ങോട് ആലത്തിയൂര്‍ സ്വദേശിയായ 35കാരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2020 നവംബര്‍ മാസത്തിലാണ് സംഭവം. യുവതി കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈല്‍ഫോണില്‍ പകര്‍ത്തിയ യുവാവ് കുഞ്ഞിനു നേരെ കത്തിചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഫോട്ടോകള്‍ കാണിച്ച് വീണ്ടും ഭീഷണി തുടര്‍ന്നതിനാല്‍ യുവതി 2021 സെപ്തംബര്‍ 21ന് തിരൂര്‍ സി ഐക്ക് പരാതി നല്കി. നടപടിയില്ലാത്തതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. എന്നാല്‍ തുടര്‍ന്നും പൊലീസ് അനാസ്ഥ കാണിച്ചതിനാല്‍ യുവതി തിരൂര്‍ ജെഎഫ്സിഎം കോടതി (ഒന്ന്)യെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




