പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന തൊള്ളപൊളിയന്‍ സല്ലു വാണ് ,(34 വയസ്സ്) പോലീസ് പിടിയിലായത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയുടെ ഉല്‍ഭവം കണ്ടെത്തുന്നതിനായി നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമപ്രകാരം അതിജീവിതയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്. പ്രതി റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോ നിരവധിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുള്ളതാണ്. ഷെയര്‍ ചെയ്തയാളുകളെ പോലീസ് നിരീക്ഷിച്ചു വരികയാണ്. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ.വേണു, പോലീസുകാരായ സുധീര്‍ ഇ.എന്‍, റിയാസ് ചീനി, ശ്രീകാന്ത് എസ്,അഭിലാഷ്.കെ, സരിത സത്യന്‍ എന്നിവരുമുണ്ടായിരുന്നു.പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

 

Sharing is caring!