കരിപ്പൂരിൽ വിമാനക്കമ്പനി സീല്‍ ചെയ്തു നല്‍കിയില്ല

കരിപ്പൂർ വിമാനത്താവളത്തില്‍ റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റിവായവര്‍ക്ക് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാന്‍ വിമാനക്കമ്പനി സീല്‍ ചെയ്തു നല്‍കിയില്ലെന്ന് പരാതി. അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്​പ്രസ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരില്‍ ചിലരുടെ പരിശോധന ഫലമാണ്​ പോസിറ്റിവായത്​. ഇവര്‍ ഇക്കാര്യം ടിക്കറ്റില്‍ സീല്‍ ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിമാനക്കമ്പനി ജീവനക്കാര്‍ തയാറായില്ല.

ഇവരോട് കോഴിക്കോട് ഓഫിസുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. ടിക്കറ്റില്‍ ഇക്കാര്യം സീല്‍ ചെയ്തു നല്‍കിയാല്‍ റീഷെഡ്യൂള്‍ ചെയ്തുതരാമെന്ന് ട്രാവല്‍സ്​ അധികൃതരും യാത്രക്കാരെ അറിയിച്ചു. ഈ വിവരങ്ങളെല്ലാം അറിയിച്ചെങ്കിലും ടിക്കറ്റില്‍ സീല്‍ ചെയ്തു നല്‍കാന്‍ ജീവനക്കാര്‍ തയാറായില്ലെന്നാണ് പരാതി. ഇതോടെ യാത്രക്കാര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

Sharing is caring!