പരപ്പനങ്ങാടിയില്‍ വാറന്‍ഡ് പ്രതി കൈയാമത്തോടെ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു

പരപ്പനങ്ങാടിയില്‍ വാറന്‍ഡ് പ്രതി കൈയാമത്തോടെ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു

മലപ്പുറം: പരപ്പനങ്ങാടിയില്‍ വാറന്‍ഡ് പ്രതി കൈയാമത്തോടെ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി പി.കെ.മുജീബാണ് (36) അന്വേഷണ സംഘത്തില്‍നിന്ന്? രക്ഷപ്പെട്ടത്. 2016ല്‍ ചാപ്പപ്പടിയിലുണ്ടായ സംഘര്‍ഷത്തിലെ പ്രതികളുടെ പട്ടിക പിന്തുടര്‍ന്നാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്?. എന്നാല്‍, പൊലീസ്? അണിയിച്ച കൈയാമത്തോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പൊലീസിനെ ആക്രമിച്ചതിന് ഇയാളുടെ പേരില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ ആള്‍ക്കൂട്ടത്തിന്റെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പരപ്പനങ്ങാടിയില്‍ പ്രതി രക്ഷപ്പെട്ടതില്‍ അന്വേഷണ സംഘം വകുപ്പുതല വിശദീകരണം നല്‍കേണ്ടിവരും.

 

Sharing is caring!