വാരികുന്തവും വടിവാളും കൊണ്ടല്ല കോണ്‍ഗ്രസിന്റെ പ്രതിരോധം: ആര്യാടന്‍ ഷൗക്കത്ത്

വാരികുന്തവും വടിവാളും കൊണ്ടല്ല കോണ്‍ഗ്രസിന്റെ പ്രതിരോധം: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: പഴയ വാരിക്കുന്തവും പുതിയ വടിവാളും അമ്പത്തിഒന്ന് വെട്ടുമൊക്കെയാണ് സി പി എമ്മിനറിയാവുന്ന പ്രതിരോധമെന്നമെന്നും സി.പി.എം അക്രമത്തെ ജനകീയ പ്രതിരോധം തീര്‍ത്ത് ചെറുക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്
ബൊളീവിയയിലെ ഗറില്ല പോരാട്ടത്തില്‍ നിന്നുയിര് കൊണ്ടതല്ല കോണ്‍ഗ്രസ്സിന്റെ പ്രതിരോധ ഊര്‍ജ്ജം . സായുധരായ ബ്രിട്ടീഷ് സാമ്ര്യാജ്യത്ത്വത്തിനെതിരെ നിരായുധരായി ജനകീയ പ്രതിരോധം തീര്‍ത്ത് ആട്ടിയോടിച്ച് ഈ നാടിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതാണ് .
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച പഴയ ഗോപാല സേനയോ, പുതിയ ജയരാജസേനയെയോ വെച്ച് കോണ്‍ഗ്രസിനെ അളക്കാന്‍ വരേണ്ടതില്ല . കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ടാല്‍ അതേ ഊര്‍ജ്ജത്തോടെ ജനകീയ പ്രതിരോധം തീര്‍ക്കുകതന്നെ ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ജീവന്‍കൊടുത്തും ചെറുക്കും. 51 വെട്ടില്‍ ജീവനെടുത്ത പ്രതിരോധമല്ല ജീവന്‍കൊടുത്തും രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പൂര്‍വ്വപിതാക്കളുടെ ത്രസിപ്പിക്കുന്ന പോരാട്ട വീര്യമാണ്
ഞങ്ങളെ നയിക്കുന്നത് . ഇത് കൊണ്ടോന്നും കെ റെയിലിനെതിരേയുള്ള ജനവികാരത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

 

Sharing is caring!