സന്തോഷ് ട്രോഫി; ഭാഗ്യ ചിഹ്നം ക്ഷണിക്കാന്‍ തീരുമാനിച്ചു
സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗ്യങ്ങള്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും മഞ്ചേരി കോസ്മോ പൊളിറ്റന്‍ ക്ലബിലും ചേര്‍ന്നു. പബ്ലിസിറ്റി & സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, മീഡിയ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ആരോഗ്യസംരക്ഷണ കമ്മിറ്റി എന്നിവയാണ് ഇന്ന് (വെള്ളി ) ചേര്‍ന്നത്. യോഗത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാ ബഹുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോട്കൂടിയുള്ള (jpeg,png,pdf) കോപി ജനുവരി 21 വെള്ളിയാഴ്ച 5.00 മണിക്ക് മുമ്പായി സ്പോര്‍സ് കൗണ്‍സിലില്‍ നേരിട്ടോ santoshtrophymalappuram@gmail.
75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാര്‍തം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിവയും സംഘടിപ്പിക്കും.
ചാമ്പ്യന്‍ഷിപ്പിന് ആവശ്യമായ അംബുലന്‍സുകള്‍ ജില്ലയിലെയും സമീപ ജില്ലയിലെയും സര്‍ക്കാര്‍ & സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താമെന്ന് ഡപ്യൂട്ടി ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ആംബുലന്‍സുകള്‍ക്ക് പുറമെ ആവശ്യമായ മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാനും കമ്മിറ്റി തീരുമാനിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തേണ്ടതില്ലെന്ന് ആരോഗ്യ സംരക്ഷ കമ്മിറ്റി വിലയിരുത്തി. സംസ്ഥാനത്തെ എല്ലാ ടൗണുകളിലും ഹോര്ഡിംങ്സ്, അനുബന്ധ സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്പോണ്സറുകളുടെ സഹായത്തോട്കൂടി സ്ഥാപിക്കാനും സന്തോഷ് ട്രോഫി മുന്‍ കായിക താരങ്ങളുടെയും കായിക തരാങ്ങളെയും അണിനിരത്തി ജില്ലയില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനും പബ്ലിസിറ്റി & സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു, ഡോ. അഹമ്മദ് അഫ്സല് (ഡപ്യൂട്ടി ഡിഎംഒ), ഡോ. എംഎസ് രാമകൃഷ്ണന്, ഡോ. ജോണി ചെറിയാന്, ഡോ. അബുസബാഹ്, ജയകൃഷ്ണന്, ഡോ. മുനീബ് എ.കെ., കെ.പി. അനില്‍ മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഷംസു, മഞ്ചേരി പ്രസ്സ് ക്ലബ് പ്രസിഡന്റ് എ.ശശികുമാര്‍, സെക്രട്ടറി അജ്മല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ് എക്സിക്യുറ്റിവ് മെമ്പര്‍ സി. സുരേഷ് (കണ്‍വീനര്‍, ഫുഡ് & റിഫ്രഷ്മെന്റ് കമ്മറ്റി), കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. മനോഹരകുമാര്‍ (കണ്‍വീനര്‍, റിസപ്ഷന് കമ്മിറ്റി), ഷെമിന്‍ കെ.കെ., ജസീനാബി അലി (ചെയര്‍പേഴ്സണ്‍, വെല്‍ഫയര്‍, സ്റ്റാന്റിംങ് കമ്മിറ്റി മഞ്ചേരി നഗരസഭ), കെ.സി. മാധവന് (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (റിട്ട.), മഞ്ചേരി), നോബിള്‍ ജോണ്‍ (സൂപ്രണ്ട്, മലപ്പുറം താലൂക്ക് ആശുപത്രി), നിസാറലി, കെ.വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), നിവില്‍ ഇബ്രാഹിം, നൗഷാദ് കളപ്പാടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സെക്രട്ടറി വ്യാപാരി വ്യവസായി സമിതി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]