ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ ജില്ലാമോഷ്ടാവായ സിനിമ നടന്‍ മലപ്പുറത്തു പിടിയില്‍

ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ ജില്ലാമോഷ്ടാവായ സിനിമ നടന്‍ മലപ്പുറത്തു പിടിയില്‍

മലപ്പുറം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈല്‍ ഫോണുകളും മോഷണം നടത്തുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി നായക്കന്‍മാര്‍ കുന്നത്ത് വീട്ടില്‍ ബഷീറിനെയാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് . ജനുവരി 10-ാം തീയതി മലപ്പുറം ഓര്‍ക്കിഡ് ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ 3 വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണമാലയും ജനവരി 11-ാം തീയതി മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 9 മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാലയും മോഷണം പോയിരുന്നു തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . മോഷണമുതലുകള്‍ മണ്ണാര്‍ക്കാട് .തിരൂര്‍ എന്നിവിടങ്ങളില്‍ ഉള്ള ജുവലറികളില്‍ വിറ്റതായും നിരവധി മൊബൈല്‍ ഫോണുകള്‍ മലപ്പുറം ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട് . നിലവില്‍ 15-ഓളം കേസ്സുകളില്‍ പ്രതിയായ ബഷീറിന് വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇയാള്‍ ഈ അടുത്ത കാലത്തായി നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് . മലപ്പുറം ഡി.വൈഎസ്.പി പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അബ്ദുള്‍ ലത്തീഫ് , ഗിരീഷ് പോലീസ് ഉദ്യോഗസ്ഥരായ കെ.പി ഹമീദലി . പി.പി. ഷിഹാബ് .ഞ. ഷഹേഷ് , ദിനേശ് ഇരുപകണ്ടന്‍ . പൂവത്തി സലിം.. കെ.കെ ജസീര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത് .

 

Sharing is caring!