പൊതുനന്മാ ഫണ്ടുകള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം: സാദിഖലി തങ്ങള്‍

മലപ്പുറം : ധനകാര്യ സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടുകള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഇതിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് രണ്ടു ഡയാലിസിസ് മിഷീനുകള്‍ വാങ്ങുന്നതിനായി നല്‍കിയ ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടു ലക്ഷത്തി എണ്‍പത്തിയെട്ടായിരം രൂപയാണ് പാണക്കാട് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ജില്ലാ മുസ്ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറിയത്.
ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,പി ഉബൈദുള്ള എം.എല്‍.എ, വി. മുസ്തഫ, സി.എച്ച് സെന്റര് വര്‍ക്കിംഗ് സെക്രട്ടി കൊന്നോല യൂസുഫ്, ബാങ്ക് വൈസ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍, ഡയറക്ടര്‍മാരായ സമദ് സിമാടന്‍, നൗഷാദ് മുരിങ്ങേക്കല്‍,സി.കെ. ഫൈസല്‍ ,ഖലീല്‍ കളപ്പാടന്‍ , ഖാസിമുല്‍ ഖാസിമി, കെ.പി.അഷ്റഫ് പങ്കെടുത്തു.

 

Sharing is caring!