മലപ്പുറത്ത് മദ്യവില്‍പ്പന പതിവാക്കിയ യുവാക്കള്‍ വീണ്ടും പിടിയില്‍
തേഞ്ഞിപ്പലം: വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച 24 കുപ്പി അനധികൃത മദ്യവുമായി തേഞ്ഞിപ്പലത്ത് രണ്ടു യുവാക്കള്‍ പിടിയില്‍. തേഞ്ഞിപ്പലം കടക്കാട്ടു പാറ സ്വദേശി അമ്പലപ്പാറ വീട്ടില്‍ പി.പ്രസിദ്, മുന്നിയുര്‍ വൈക്കത്ത് പാടം സ്വദേശി മേടക്കോത്ത് ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്. പിടിയിലായ പ്രസിദിനെതിരെ അനധികൃത മദ്യവില്‍പ്പനയില്‍ എക്സൈസിലും ആറോളം കേസുകള്‍ നിലവിലുണ്ട്.
12 ലിറ്റര്‍ വരുന്ന 24 കുപ്പി മദ്യം ജിപ്പില്‍ വില്‍പ്പനക്കായി എത്തിക്കുന്നതിനിടെയാണ് തേഞ്ഞിപ്പലം മൂന്നിയൂര്‍ സ്വദേശികളായ യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. തേഞ്ഞിപ്പലം തേഞ്ഞിപ്പലം കടക്കാട്ടു പാറ സ്വദേശി അമ്പലപ്പാറ വീട്ടില്‍ പി.പ്രസിദ്, മുന്നിയുര്‍ വൈക്കത്ത് പാടം സ്വദേശി മേടക്കോത്ത് ദില്‍ഷാദ് എന്നിവരെയാണ് എസ്.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ചെട്ട്യാര്‍മാട് അത്താണിക്കല്‍ റോഡില്‍ മൈലാഞ്ചി വളവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതി പ്രസീദിന്റെ പേരില്‍ പരപ്പനങ്ങാടി എക്സൈസില്‍ ആറോളം കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]