മലപ്പുറം വേങ്ങരയില്‍ ഭാര്യവീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ….

മലപ്പുറം വേങ്ങരയില്‍ ഭാര്യവീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ….

മലപ്പുറം: വേങ്ങരയില്‍ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹതകളേറെ. ഇരുപത്തിനാലുകാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഭര്‍തൃപിതാവാണ്. വീടിന്റെ സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ സ്റ്റാലിനെ കണ്ടെത്തിയതെന്നാണ് ഭര്‍തൃ പിതാവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സമീപത്തുള്ള അയല്‍വാസികള്‍ പോലും യുവാവ് തൂങ്ങി മരിച്ച വിവരം അറിഞ്ഞിരുന്നില്ല. കൂറ്റനാട് തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാലിന്‍(24) ആണ് ഭാര്യ വീട്ടില്‍ മരിച്ചത്.
ഭാര്യ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയാിലാണ് സ്റ്റാലിനെ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മലപ്പുറം വേങ്ങര പൂളാപ്പീസ് തൈക്കണ്ടി അബ്ദുല്‍ ലത്തീഫിന്‍രെ മകള്‍ നസ്ലയാണ് സ്റ്റാലിന്റെ ഭാര്യ.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. യുവാവിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് നസ്ലയും പിതാവ് അബ്ദുലത്തീഫും പറഞ്ഞു. ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Sharing is caring!