മലപ്പുറം വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 48ലക്ഷം രൂപ പിടിച്ചെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 48ലക്ഷം രൂപ പിടിച്ചെടുത്തു

വളാഞ്ചേരി: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 48 ലക്ഷം രൂപയുമായി ഒരാളെ വളാഞ്ചേരി പൊലീസ് പിടികൂടി.തൃശ്ശൂര്‍ തളി സ്വദേശി വലിയ പീടികയില്‍ അബ്ദുല്‍ ഖാദറി (38) നെയാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷ്, എസ്.ഐ.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പട്ടാമ്പി റോഡിലെ കൊട്ടാരത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്.കാര്‍ പരിശോധിക്കുമ്പോള്‍ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കാറിനുള്‍വശം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കി.

 

 

Sharing is caring!