മലപ്പുറം എടവണ്ണയില്‍ ഹോട്ടല്‍തൊഴിലാളി തീ കൊളുത്തി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ഹോട്ടല്‍തൊഴിലാളി തീ കൊളുത്തി മരിച്ച നിലയില്‍, ആദ്യം കൊലപാതകമാണെന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാര്‍ ചാനലുകളോട്. പോലീസ് ചോദ്യംചെയ്യലില്‍ മൊഴി മാറ്റി കണ്ടില്ലെന്ന് മൊഴി. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ ഹോട്ടല്‍ തൊഴിലാളിയായ സാജിദ്
(45) ആണ് മരിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം വീട്ടുകാര്‍ ചാനലുകളില്‍ പ്രതികരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നതുകണ്ടുവെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ടില്ലെന്നാണു മൊഴി നല്‍കിയത്. അയല്‍വാസിയായ ഒരു സ്ത്രീയും മകനും തൊട്ടപ്പുറത്തു നില്ക്കുന്നതായി കണ്ടുവെന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും ഷാജിയുടെ മകളായ അമല്‍ ഹുദ പോലീസിന് മൊഴി നല്കി.എന്നാല്‍ സാക്ഷിമൊഴി കൂടുതല്‍ പരിശോധിച്ചുവരികയാണെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും എടവണ്ണ സി.ഐ. വിഷ്ണു പറഞ്ഞു. വിശദമായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് 6.30ഓടെ തീകൊളുത്തി പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട സാജിദിനെ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ച് ആശുപത്രിയിഴെലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റസീന. മക്കള്‍: അമല്‍ ഹുദ, റിസ്വാന്, സവാഫ്.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]